കൊല്ലം: ബാധയൊഴിപ്പിക്കാന്‍ മാതാവിനൊപ്പമെത്തിയ 16 കാരിയെ മന്ത്രവാദി മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മന്ത്രവാദിക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം പുത്തൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം. വെണ്ടാര്‍ സ്വദേശിയായ മന്ത്രവാദി മുരാരിക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മന്ത്രവാദിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.







