തിരുവനന്തപുരം: വര്‍ക്കല പാലച്ചിറയില്‍ മൂന്നംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ മതിലിലിടിച്ച് വീട്ടമ്മ മരിച്ചു. ഭര്‍ത്താവിനും മകനും ഗുരുതരമായി പരിക്കേറ്റു. പാലച്ചിറ സ്വദേശിനി ലൈല (50) ആണ് മരിച്ചത്.
നാട്ടുകാരാണ് കാറിലുണ്ടായിരുന്ന മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ലൈല മരിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഭര്‍ത്താവും മകനും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.







