ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; മാവേലി എക്‌സ്പ്രസ്സില്‍ ടിടിഇക്ക് നേരെ അതിക്രമം; 24 കാരന്‍ അറസ്റ്റില്‍

ആലപ്പുഴ : ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്ക് നേരെ അതിക്രമം നടത്തിയെന്ന പരാതിയില്‍ 24 കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം മംഗലാപുരം മാവേലി എക്‌സ്പ്രസ്സില്‍ നടന്ന സംഭവത്തില്‍ എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷാഹിലിനെയാണ് എറണാകുളം റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ടിടിഇയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് തടയാന്‍ എത്തിയ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും അതിക്രമം നടന്നുവെന്നും പ്രതി മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page