കഞ്ചാവു വലിക്കാന്‍ കളനാട്ടു നിന്ന് അര്‍ദ്ധരാത്രി കുമ്പളയിലെത്തിയ യുവാക്കള്‍ അറസ്റ്റില്‍

കുമ്പള: കൊച്ചുവെളുപ്പാന്‍ കാലത്തു കുമ്പള ടൗണിലെ തെരുവു വിളക്കിനു ചുവട്ടിലിരുന്നു കഞ്ചാവു ബീഡി പരസ്പരം കൈമാറി വലിച്ചു കൊണ്ടിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കളനാട് കോഴിത്തിടിലിലെ കെ എം മുബ്‌സീന്‍, കോഴിത്തിടിലെ അന്‍സീര്‍ മന്‍സിലിലെ മുഹമ്മദ് അന്‍സീര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെ രണ്ടുമണിയോടെ റോന്തു ചുറ്റുകയായിരുന്ന പൊലീസ് സംഘം റോഡ് സൈഡില്‍ തെരുവു വിളക്കിനു ചുവട്ടില്‍ രണ്ടുപേരെ സംശയകരമായി കാണുകയായിരുന്നു. തുടര്‍ന്നു നടത്തിയ നിരീക്ഷണത്തില്‍ കഞ്ചാവു ബീഡി പരസ്പര സഹകരണത്തോടെ മാറിമാറി വലിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇവരെ സമീപിച്ചു. അപ്പോള്‍ ഇരുവരും പരുങ്ങിക്കളിക്കുന്നതു കണ്ട് പേരും നാടും ചോദിച്ചു. മറുപടി പറയാന്‍ ഇവര്‍ വായ തുറന്നപ്പോള്‍ കഞ്ചാവു പുകയും അതിന്റെ അസഹനീയമായ ഗന്ധവും അനുഭവപ്പെട്ടു. പൊലീസിനെക്കണ്ട് നിലത്തിട്ട കഞ്ചാവു ബീഡിയും പൊലീസ് കണ്ടെടുത്തു. അതില്‍ നിന്നും കഞ്ചാവു പുക പടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page