കണ്ണൂര്‍: അരകിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയായ സി എസ് നിജില്‍ (20) ആണ് എക്‌സൈസ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ അബ്ദുല്‍ അഷ്‌റഫിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റിലെ ഒരു ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് നിജിലിനെ പിടികൂടിയത്. കണ്ണൂര്‍ ഭാഗത്തേയ്ക്ക് ഹാഷിഷ് ഓയില്‍ മൊത്തമായി എത്തിക്കുന്ന സംഘത്തിലെ പ്രാധാനിയാണ് ഇയാളെന്നു എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
അസി. ഇന്‍സ്‌പെക്ടര്‍ ആര്‍ പി അബ്ദുല്‍ നാസര്‍, പി അനില്‍ കുമാര്‍, പി കെ പ്രമോദ്, സി അജിത്ത്, പ്രിവന്റീവ് ഓഫീസര്‍ കെ ഉമേഷ്, സി ഇ ഒ മാരായ പി വി ഗണേഷ് ബാബു, എം വി ശ്യാംരാജ്, സീമ എന്നിവരും ഹാഷിഷ് ഓയില്‍ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.







