കാസര്‍കോട്: ഓട്ടോയില്‍ കടത്തിയ 146.88 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം, കുഞ്ചത്തൂരിലെ നിഷാന്ത് നിവാസില്‍ ബി. പ്രശാന്തിനെയാണ് കുമ്പളയില്‍ വച്ച് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ കെ.വി രഞ്ജിത്തും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. തൊണ്ടി മുതലും പ്രതിയെയും കുമ്പള എക്‌സൈസ് റെയ്ഞ്ച് ഓഫീസിനു കൈമാറി.
എക്‌സൈസ് സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശൈലേഷ് കുമാര്‍, സുധീര്‍ പാറമ്മല്‍, മഞ്ജുനാഥന്‍, മോഹനകുമാര്‍, ടി.പി അതുല്‍, എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ സാജന്‍ അപ്യാല്‍ എന്നിവരുമുണ്ടായിരുന്നു.







