പുത്തൂര്‍: സംരക്ഷിത വനത്തില്‍ കയറി കൂറ്റന്‍ കാട്ടുപോത്തിനെ വേട്ടയാടി കൊന്നു. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയതോടെ നായാട്ടു സംഘം ഓടിരക്ഷപ്പെട്ടു. സ്ഥലത്തു നിന്നു എട്ടു ക്വിന്റല്‍ കാട്ടുപോത്ത് ഇറച്ചിയും നായാട്ടുകാര്‍ എത്തിയതെന്നു സംശയിക്കുന്ന ഏതാനും ഇരുചക്ര വാഹനങ്ങളും കണ്ടെടുത്തു. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു.
ശനിയാഴ്ച രാത്രിയിലാണ് സുബ്രഹ്‌മണ്യ വനമേഖലയില്‍ വരുന്ന പുത്തൂര്‍, ഐത്തൂര്‍ ഗ്രാമത്തിലെ ഒട്ടെജെ, അര്‍ബുതോടിനു സമീപത്താണ് കാട്ടു പോത്തിനെ വെടിവച്ചു കൊന്നത്. വിവരമറിഞ്ഞ് രാവിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തു മ്പോൾ നായാട്ടുകാര്‍ ഇറച്ചിവെട്ടി കൊണ്ടിരിക്കുകയായിരുന്നു. വനപാലകരെ കണ്ടതോടെ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.







