തിരുവനന്തപുരം: കമലേശ്വരത്ത് സയനേഡ് കഴിച്ച് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതിയായ ഉണ്ണിക്കൃഷ്ണന്റെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു. ഉണ്ണികൃഷ്ണന് താല്‍പര്യം ആണ്‍ സുഹൃത്തുക്കളോട് ആയിരുന്നു, ആണ്‍കൂട്ടായ്മകളുടെ പല ഗ്രൂപ്പുകളിലും ഉണ്ണിക്കൃഷ്ണന്‍ അംഗമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ആണുങ്ങള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനുമാണ് ഉണ്ണിക്കൃഷ്ണന്‍ താല്‍പര്യം കാണിച്ചിരുന്നത്. ഇതിന്റെ തെളിവുകള്‍ ഉണ്ണികൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു. 2019 ല്‍ ആയിരുന്നു ഗ്രീമയുടേയും ഉണ്ണികൃഷ്ണന്റേയും വിവാഹം. ആറു വര്‍ഷത്തിനിടെ ഗ്രീമയുടെ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ പോയത് ഒരു ദിവസം മാത്രം. ഇവര്‍ തമ്മില്‍ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസവും. തന്നോടുള്ള അവഗണനയാണ് മരണ കാരണം എന്ന് ഗ്രീമയുടെ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനുള്ള ആഗ്രഹമാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ശ്രമിച്ചതിന്റെ കാരണമെന്ന് ബന്ധുക്കളും ആരോപിക്കുന്നു. പി.എച്ച്.ഡി നേടാനായി പരീക്ഷയില്‍ ശ്രദ്ധിക്കാന്‍ കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ഉണ്ണികൃഷ്ണന്‍ ബോധപൂര്‍വം അകലം പാലിച്ചെന്നും, ഈസമയം പലയിടങ്ങളിലേക്കും ആണ്‍ സുഹൃത്തുക്കളെ തേടി സഞ്ചരിച്ചുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
ഭര്‍ത്താവിനൊപ്പം വിദേശത്ത് കഴിയാന്‍ ആഗ്രഹിച്ചിരുന്ന ഗ്രീമ വിവാഹ നിശ്ചയത്തിനു പിന്നാലെ പാസ്‌പോര്‍ട്ട് എടുത്ത് തയ്യാറായിരുന്നു. ഭാര്യാപിതാവിന്റെ മരണവിവരം അറിഞ്ഞിട്ടും വിളിക്കാനുള്ള മനസ് പോലും ഉണ്ണിക്കൃഷ്ണന്‍ കാണിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. വിവാഹ സമയത്ത് 200 പവന്‍ ആഭരണങ്ങളും വീടും പുരയിടവുമെല്ലാം ഗ്രീമയ്ക്ക് നല്‍കിയിരുന്നു. ഗ്രീമയുടെ പിതാവ് ഒരു വര്‍ഷം മുമ്പാണ് മരിച്ചത്.







