കാസര്‍കോട്: കുമ്പള ഭാസ്‌കര നഗറില്‍ ഭിന്നശേഷിക്കാരന്റെ പെട്ടിക്കടയില്‍ മോഷണം. പൂട്ട് തകര്‍ത്ത് കടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന സിഗരറ്റുകളും മുട്ടകളും കവര്‍ന്നു. ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഭിന്നശേഷിക്കാരനായ ഹരീശയുടെ കടയിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. 1000 രൂപയുടെ സിഗരറ്റും രണ്ടു ട്രേ മുട്ടകളും മോഷണം പോയതായി ഹരീശ പറഞ്ഞു. തന്റെ ചികില്‍സയ്ക്ക് വേണ്ടിയാണ് ഹരീശ കച്ചവടം ആരംഭിച്ചത്. ഈ കടയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബചെലവും നടത്തുന്നത്. ഹരീശ കുമ്പള പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.






