പി പി ചെറിയാൻ
അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 ‘ഫേസ് ടു ഫേസ്’ ലൈവ് സ്ട്രീമിംഗ് മ്യൂസിക് കൺസേർട്ട് 23 നു നടക്കും. അറ്റ്‌ലാന്റ മാർത്തോമാ ഇടവക വികാരിയായ റവ. ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന സംഗീത വിരുന്ന് സൂം പ്ലാറ്റ്‌ഫോമിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും.
. ഗായകൻ, ഗാനരചയിതാവ്, കീബോർഡ് പ്ലെയർ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം നാൽപ്പതിലധികം ഗാനങ്ങൾക്ക് സംഗീതവും വരികളും നൽകിയിട്ടുണ്ട്. 2001-ൽ പുറത്തിറങ്ങിയ ‘ജീവധാര’ ആൽബത്തിലൂടെയാണ് അദ്ദേഹം സംഗീത ലോകത്ത് ശ്രദ്ധേയനായത്.മാർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ഗോസ്‌പൽ ടീം ഡയറക്ടറായും (2021-2024), മാരാമൺ കൺവെൻഷൻ ക്വയർ അംഗമായും (1997-1999) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുബ കൊച്ചമ്മയാണ് സഹധർമ്മിണി. നേത്തൻ, നോയൽ മക്കൾ.
പരിപാടിയുടെ വിശദാംശങ്ങൾ:സമയം: രാത്രി 08:30), ഡാളസ് സമയം 07:30 (വെള്ളി), ഇന്ത്യയിൽ ശനിയാഴ്ച രാവിലെ 07:00.ഐ പി എൽ കോർഡിനേറ്റർ സി. വി. സാമുവൽ ഉദ്ഘാടനാം ചെയ്യും. സമാപന പ്രാർത്ഥന റവ. സാം ലൂക്കോസ് നിർവ്വഹിക്കും
സണ്ണി, ജോജു, സുരാനന്ദ്, റവ. സാം ലൂക്കോസ്, ഷീബ, ബീന, ഇഷ വിനീഷ്, രജനി, മേഴ്സി, ജെനി തുടങ്ങിയവർ സംഗീത വിരുന്നിൽ പങ്കെടുക്കും.







