തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വീടുകയറി പ്രചരണം നടത്തുന്നവര്‍ക്കുള്ള പെരുമാറ്റച്ചട്ടം സിപിഎം പുറത്തിറക്കി. ജനങ്ങളോട് എങ്ങനെ പെരുമാറണം, അവര്‍ പറയുന്നത് എങ്ങനെ കേള്‍ക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നത്. ഇതുസംബന്ധിച്ച പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നേതൃത്വം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ജനങ്ങളുമായി തര്‍ക്കിക്കാന്‍ നില്‍ക്കരുത്, ജനങ്ങള്‍ പറയുമ്പോള്‍ ഇടക്ക് കയറി സംസാരിക്കരുത്, ക്ഷമാപൂര്‍വ്വം മറുപടി നല്‍കണം, വീടിനകത്ത് കയറി വേണം ജനങ്ങളുമായി സംസാരിക്കാന്‍, പത്മകുമാറിനെതിരെ ഉചിതമായ സമയത്ത് നടപടി എടുക്കും എന്നു പറയണം, ആര്‍.എസ്.എസിനും ജമാഅത്തെ ഇസ്ലാമിക്കും എതിരെ പാര്‍ട്ടി ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ വിശ്വാസികള്‍ക്കെതിരെ അല്ലെന്ന് പറയണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സര്‍ക്കുലറില്‍ ഉള്ളത്.







