കാസര്‍കോട്: ശ്വാസകോശത്തിലും വയറിലും ബാഹ്യ വസ്തുക്കള്‍ കുടുങ്ങി ഗുരുതരാവസ്ഥയിലായിരുന്ന രണ്ടു കുട്ടികളെ ആസ്റ്റര്‍ മിംസ് ആധുനിക സംവിധാനങ്ങളുപയോഗിച്ച് അടിയന്തരമായി രക്ഷിച്ചു.
ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസകോശത്തില്‍ അന്യവസ്തു കുടുങ്ങിയ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിനെ ഉടന്‍ തന്നെ അടിയന്തിര ചികിത്സ നല്‍കി. കുട്ടി സുഖം പ്രാപിച്ച് വരുന്നു. പള്‍മണോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ.അവിനാശ് മുരുഗന്‍, ഡോ.ശ്രാവണ്‍ കുമാര്‍, പീഡിയാട്രിക് വിഭാഗം ഡോ. അപര്‍ണ, അനസ്‌തേഷ്യ വിഭാഗം ഡോ.ആമീന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്.
രണ്ടാമത്തെ സംഭവത്തില്‍ നാല് വയസുള്ള കുട്ടിയെ അന്നനാളത്തില്‍ അന്യവസ്തു കുടുങ്ങി ഗുരുതരനിലയിലാണ് എത്തിച്ചത്. ബ്രോങ്കോസ്‌കോപ്പി ചെയ്ത് അന്യ വസ്തു നീക്കം ചെയ്തു. കുട്ടിയെ എക്സ്റ്റ്യൂബേറ്റ് ചെയ്തതോടെ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോ. കിരണ്‍, എമര്‍ജന്‍സി വിഭാഗത്തിലെ മറ്റു വിദഗ്ധര്‍ അടങ്ങിയ സംഘമാണ് അടിയന്തിര ചികിത്സ ലഭ്യമാക്കിയത്. അടിയന്തര ചികിത്സ സൗകര്യം കാസര്‍കോട്ട് ഉറപ്പാവുന്നത് നാട്ടുകാര്‍ ആശ്വാസമായി കരുതുന്നു.






