11 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ വിമാനം കാണാതായി

ജക്കാർത്ത : 11 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഇന്തോനേഷ്യൻ വിമാനം കാണാതായി.ഇന്ത്യനേഷ്യ എയർ ട്രാൻസ്പോർട്ടിന്റെ എ ടി ആർ 42 – 500 ടാർബോ പ്രോപ്പ് വിമാനമാണ് ഇന്ന് (ശനി) ഉച്ചയ്ക്ക് കാണാതായത്. യോഗ്യ കാർത്തയിൽ നിന്ന് സൗത്ത് സുലവേസിയിലേക്ക് പുറപ്പെട്ട വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ് റഡാറിൽ നിന്ന് മറയുകയായിരുന്നു.തെക്കൻ സുലവേസിയിലെ ലിയാങ് – ലിയാങ് പർവ്വത മേഖലയിലാണ് വിമാനം അവസാനമായി ട്രാക്ക് ചെയ്തത് . ബുലുസറാങ് പർവ്വതത്തിന് മുകളിൽ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടതായി സംസാരം ഉണ്ട്. പർവ്വതത്തിന് തീപിടുത്തം ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്. രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page