പാലക്കാട്:∙മംഗലംഡാം തളികക്കല്ല് ആദിവാസി ഉന്നതിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. തളികക്കല്ല് രാജാമണി(47) ആണ് കൊല്ലപ്പെട്ടത്. പ്രതി പ്രദേശവാസിയായ രാഹുൽ ഒളിവിൽ പോയി. രാജമണിയുടെ മകളുമായി രാഹുലിനുള്ള ബന്ധത്തെപ്പറ്റി ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക വിവരം. മകരവിളക്കുമായി ബന്ധപ്പെട്ട് കോളനിയിൽ പൂജ നടക്കുന്നതിനിടെ വെട്ടുകത്തിയുമായി എത്തിയ രാഹുൽ, രാജാമണിയുടെ കഴുത്തിന് വെട്ടിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. മംഗലംഡാം പൊലീസ് സ്ഥലത്തെത്തി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.







