വിമാനയാത്രക്കാർക്ക് പുതിയ ഫീസ്: ഫെബ്രുവരി 1 മുതൽ തിരിച്ചറിയൽ രേഖകളില്ലെങ്കിൽ 45 ഡോളർ നൽകണം

പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ ‘റിയൽ ഐഡി’ അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ രേഖകളില്ലാതെ യാത്ര ചെയ്യുന്നവർക്ക് പുതിയ ഫീസ് ഏർപ്പെടുത്തി. ഫെബ്രുവരി 1 മുതൽ 45 ഡോളർ (ഏകദേശം 3,700 രൂപ) ‘ടി.എസ്.എ കൺഫേം ഐഡി’ ഫീസായി നൽകണമെന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.

18 വയസ്സിന് മുകളിലുള്ള, മതിയായ തിരിച്ചറിയൽ രേഖകളില്ലാത്ത എല്ലാ യാത്രക്കാരും ഈ തുക അടയ്ക്കണം.ഒരിക്കൽ അടയ്ക്കുന്ന ഫീസ് 10 ദിവസത്തെ യാത്രകൾക്ക് സാധുവായിരിക്കും.

യാത്രയ്ക്ക് മുൻപായി പേ ഗവ. വഴി പണമടച്ച് അതിന്റെ രസീത് കൈവശം വെക്കണം. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, പേപാൽ, വെന്മോ എന്നിവ വഴി പണമടയ്ക്കാം.

വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് തന്നെ ഈ പ്രക്രിയ പൂർത്തിയാക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു. അല്ലാത്തപക്ഷം സുരക്ഷാ പരിശോധനയിൽ വലിയ താമസം നേരിടാൻ സാധ്യതയുണ്ട്.

ഫീസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?
താഴെ പറയുന്ന ഏതെങ്കിലും രേഖകൾ കയ്യിലുണ്ടെങ്കിൽ ഈ ഫീസ് നൽകേണ്ടതില്ല:

റിയൽ ഐഡി ഉള്ള ഡ്രൈവിംഗ് ലൈസൻസ്,യു.എസ്. പാസ്‌പോർട്ട് അല്ലെങ്കിൽ പാസ്‌പോർട്ട് കാർഡ്,ഗ്ലോബൽ എൻട്രി , നെക്സസ് കാർഡുകൾ,മിലിട്ടറി ഐഡി കാർഡുകൾ.

നികുതിദായകരുടെ പണം ഉപയോഗിക്കുന്നതിന് പകരം, മതിയായ രേഖകളില്ലാത്ത യാത്രക്കാരിൽ നിന്ന് തന്നെ അതിന്റെ ചെലവ് ഈടാക്കാനാണ് ഈ പുതിയ നീക്കമെന്ന് ടി.എസ്.എ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല

You cannot copy content of this page