ആല്‍ത്തറ വിനീഷ് കൊലക്കേസ്: വനിതാ ഗുണ്ട ശോഭാ ജോണ്‍ അടക്കം എട്ട് പ്രതികളെയും വെറുതെ വിട്ടു

തിരുവനന്തപുരം: ആല്‍ത്തറ വിനീഷ് കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോണ്‍ അടക്കമുള്ള എട്ട് പ്രതികളെയാണ് വെറുതെ വിട്ടത്.
ശോഭാ ജോണിന്റെ കൂട്ടാളിയും ഭര്‍ത്താവും നിരവധി കേസുകളില്‍ പ്രതിയുമായ ശാസ്തമംഗലം പാങ്ങോട് കൂട്ടാംവിള തച്ചങ്കരി വീട്ടില്‍ കേപ്പന്‍ അനിയെന്ന അനില്‍കുമാര്‍, ശാസ്തമംഗലം സ്വദേശി പൂക്കട രാജന്‍ എന്ന ടി. രാജേന്ദ്രന്‍, ശോഭാ ജോണ്‍, ചന്ദ്രബോസ്, അറപ്പു രതീഷ് എന്ന രതീഷ്, സജു, വിമല്‍, രാധാകൃഷ്ണന്‍ എന്നിവരാണ് വിനീഷ് കൊലക്കേസിലെ ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍.
2009 ജൂണ്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഗുണ്ടാ നേതാവായ ആല്‍ത്തറ വിനീഷ് സിറ്റി പൊലീസ് കമ്മീഷണറുടെ മുന്നില്‍ കോടതി ഉത്തരവിട്ട ജാമ്യവ്യവസ്ഥ പാലിക്കാനായി ഹാജരായി രജിസ്റ്ററില്‍ ഒപ്പിട്ട് പുറത്തിറങ്ങിയ ഉടന്‍ ശോഭാ ജോണിന്റെ ഗുണ്ടാ സംഘം യുവാവിനെ കമ്മീഷണര്‍ ഓഫീസിന് സമീപം വച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. വെട്ടേറ്റ് തല പിളര്‍ന്ന വിനീഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊലയ്ക്ക് ശേഷം ശോഭാ ജോണിനെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്തിയിരുന്നു. ഇതോടെ കേരളത്തില്‍ ആദ്യമായി ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട വനിതയായിരുന്നു ശോഭാ ജോണ്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്ത് ഏക മകളെയും ഭാര്യാസഹോദരി ഭര്‍ത്താവിനെയും കുത്തിക്കൊന്ന കേസ്: കത്തിവാങ്ങിയത് ഉപ്പളയിലെ കടയില്‍ നിന്ന്; തെളിവെടുപ്പിനിടയില്‍ പ്രതിക്കു നേരെ സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധം, നാടകീയ രംഗങ്ങള്‍

You cannot copy content of this page