മലപ്പുറം: മലപ്പുറത്ത് സ്‌കൂളിലേക്ക് പോയ ശേഷം കാണാതായ 16കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് കരുവാരക്കുണ്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ 16കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തൊടിയപുലം സ്വദേശിനിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി പതിവുപോലെ വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല മാതാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ റെയില്‍വെ ട്രാക്കിനു സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടരുകയാണ്.







