തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പി.പി. ദിവ്യയെ ഒഴിവാക്കി. മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു ദിവ്യ. മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനമാണ് നടപടി സ്വീകരിച്ചത്. സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറിയേയും പ്രസിഡന്റിനേയും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് സി.എസ്. സുജാത തന്നെ തുടരും. കെ.എസ്. സലീഖയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇ. പത്മാവതിയെ ട്രഷററായും തെരഞ്ഞെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന തിരഞ്ഞെടുപ്പില്‍ 116 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.








