തളിപ്പറമ്പ്: ഒരു കോടി രൂപ സമ്മാനമായി ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പരാതി. പേരാവൂര്‍ സ്വദേശിയും ലൈറ്റ് ആന്റ് സൗണ്ട് നടത്തിപ്പുകാരനുമായ സാദിഖിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്തു.
ഡിസംബര്‍ 30ന് നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് സാദിഖ് എടുത്ത ടിക്കറ്റിനായിരുന്നുവെന്നു പറയുന്നു. ബുധനാഴ്ച രാത്രി സാദിഖ് റോഡിലൂടെ നടന്നു പോകുന്നതിനിടയില്‍ കാറിലെത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം സമ്മാനാര്‍ഹമായ ടിക്കറ്റ് തട്ടിപ്പറിച്ചു കടന്നു കളഞ്ഞയുകയായിരുന്നുവെന്നാണ് പരാതി. പേരാവൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം പി വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.







