തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം ന്റെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളില്‍ നടി ഭാവനയും. ഭാവനയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ യുവവോട്ടര്‍മാര്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും തരംഗമുണ്ടാക്കാനാകുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ നടിയുമായി ആശയവിനിമയം നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം എന്നറിയുന്നു. നടിക്ക് സമ്മതമാണെങ്കില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ഭാവന താല്‍പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ സുരക്ഷിതമായ മണ്ഡലം തന്നെ നല്‍കണമെന്നാണ് പാര്‍ട്ടിയിലെ പൊതു ധാരണ.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ഭാവന മുഖ്യാതിഥിയായിരുന്നു. വിവിധ സര്‍ക്കാര്‍ പരിപാടികളിലും ഭാവന പങ്കെടുത്തിരുന്നു. സാമൂഹിക വിഷയങ്ങളില്‍ നടി ഉയര്‍ത്തിയ നിലപാടുകള്‍ക്ക് ഇടതുപക്ഷം വലിയ പിന്തുണ നല്‍കിയിരുന്നു.







