കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവ്യാപാരം ആരംഭിച്ചത്. ഇന്ന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,165 രൂപയായി വിപണി വില. ഇന്നലെ ഇത് 13,065 രൂപയായിരുന്നു. പവന് 1,05,320 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഇത് 1,04,240 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,15,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ഈ മാസം ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 99040 രൂപയായിരുന്നു വില. ഇന്നത്തെ വിലയേക്കാള്‍ 6000ത്തില്‍ അധികം രൂപയുടെ കുറവായിരുന്നു. അന്ന് വാങ്ങിയവര്‍ക്ക് ഇത്രയും രൂപ ലാഭമായി എന്ന് ചുരുക്കം. ഓരോ ദിവസവും വലിയ മാറ്റമാണ് സ്വര്‍ണവിലയില്‍ സംഭവിക്കുന്നത്. രാജ്യാന്തര വിപണി സാഹചര്യം മോശമായി നില്‍ക്കുന്നതിനാല്‍ ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിലയിരുത്തല്‍. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസേസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്. ഉയര്‍ന്ന വിലയില്‍ എത്തുമ്പോള്‍ വിറ്റഴിച്ച് ലാഭം കൊയ്യാന്‍ ഉപഭോക്താക്കള്‍ ശ്രമിച്ചാല്‍ അല്‍പ്പം വില ഇടിവ് വന്നേക്കാം. എങ്കിലും വലിയ ഇടിവ് പ്രതീക്ഷിക്കേണ്ട.







