മാസം 1000 രൂപ, 18 – 30 വയസുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ്, കുടുംബ വാര്‍ഷിക വരുമാനം 5 ലക്ഷം കടക്കരുത്; കണക്ട് ടു വര്‍ക്ക് പദ്ധതിയുടെ മാര്‍ഗ്ഗരേഖയ്ക്ക് അംഗീകാരം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയുടെ പുതുക്കിയ മാര്‍ഗ്ഗരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. യുവാക്കളെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു പഠനോത്സാഹം നിലനിര്‍ത്തി നൈപുണ്യ വികസനത്തിലൂടെ തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷകര്‍ കേരളത്തിലെ സ്ഥിരതാമസക്കാരും അപേക്ഷിക്കുന്ന തീയതിയില്‍ 18 വയസ് പൂര്‍ത്തിയായവരും 30 വയസ് കവിയാത്തവരും ആയിരിക്കണം.

അപേക്ഷകര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ / അവയുടെ അനുബന്ധ സ്ഥാപനങ്ങള്‍ / രാജ്യത്തെ അംഗീകൃത സര്‍വ്വകലാശാലകള്‍ / ഡീംഡ് സര്‍വ്വകലാശാലകള്‍, നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി, സര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റെയില്‍വെ, മറ്റ് കേന്ദ്ര സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ എന്നിവ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് തയ്യാറെടുക്കുന്നവരോ ആയിരിക്കണം. അര്‍ഹരായ ആദ്യത്തെ അഞ്ചുലക്ഷം പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും.

എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലേക്ക് ബന്ധപ്പെട്ട വെബല്‍പോര്‍ട്ടല്‍ വഴി അപേക്ഷ നല്‍കാവുന്നതാണ്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ മുഖേന നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യും. പ്രതിമാസം ആയിരം രൂപ വീതം 12 മാസത്തേക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള ടോള്‍ പ്ലാസ: സമരപ്പന്തല്‍ പൊളിച്ചു മാറ്റിയതിനെതിരെ വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍; കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കാന്‍ ആഹ്വാനം, ഹൈക്കോടതി വിധി നാളെ

You cannot copy content of this page