എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ച പിറവം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡില്‍ കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി 221 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.ബി രാജീവിന് 558 വോട്ട് ലഭിച്ചു.
നാലുപേരാണ് ഈ വാര്‍ഡില്‍ നിന്ന് ജനവിധി തേടിയത്. യുഡിഎഫിലെ ജോസ് സി.പിക്ക് 337 വോട്ടും എന്‍ഡിഎയുടെ ശ്രീകാന്തിന് 34 വോട്ടും മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് 35 വോട്ടും ലഭിച്ചു. എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ച ഏക ഗ്രാമപഞ്ചായത്ത് വാര്‍ഡ് കൂടിയായിരുന്നു ഓണക്കൂര്‍. 15 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തില്‍ ഒമ്പത് വാര്‍ഡുകളില്‍ വിജയിച്ച യുഡിഎഫ് ഭരണം ഉറപ്പാക്കിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സി.എസ് ബാബുവിന്റെ മരണത്തെ തുടര്‍ന്നായിരുന്നു വോട്ടെടുപ്പ് മാറ്റിവച്ചത്.







