പാലക്കാട്: പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ നിന്ന് രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ പൊലീസ് കണ്ടെത്തി. 10 മുതല്‍ 13 വയസ്സുവരെ പ്രായമുള്ള കുട്ടികളെയാണ് കണ്ടെത്തിയത്. കോഴിക്കോട്ടെ സ്ഥാപനത്തിലേക്ക് പഠിക്കാനാണ് കേരളത്തില്‍ കുട്ടികളെ എത്തിച്ചതെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനാവാത്തതിനാല്‍ കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു.
കുട്ടികളുടെ രേഖകള്‍ ഹാജരാക്കാന്‍ സ്ഥാപനത്തോട് ചൈല്‍ഡ് ലൈന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. 2014 മേയ് മാസത്തില്‍ ബിഹാറില്‍ നിന്ന് ഇത്തരത്തിലെത്തിയ 600 കുട്ടികളെ പൊലീസ് പിടികൂടി തിരിച്ചയച്ചിരുന്നു.







