അമേരിക്കയിൽ സ്വന്തം കുടുംബാംഗങ്ങളും പാസ്റ്ററും ഉൾപ്പെടെ 6 പേരെ യുവാവ് വെടിവെചു കൊലപ്പെടുത്തി ; പ്രതി പിടിയിൽ

പി പി ചെറിയാൻ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിൽ യുവാവ് ആറുപേരെ വെടിവെച്ചു കൊലപ്പെടുത്തി.
.മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നടത്തിയ വെടിവയ്പ്പിലാണ് ഡാരിക്ക എം. മൂർ എന്ന 24-കാരൻ കൂട്ടക്കൊല നടത്തിയത് . തന്റെ പിതാവും സഹോദരനും ഉൾപ്പെടെയുള്ളവരെയാണ് ഇയാൾ നിഷ്ടുരമായി ഇയാൾ വെടിവെച്ചു കൊന്നത്. ശനിയാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകങ്ങൾ .

പ്രതിയുടെ പിതാവ് (67), സഹോദരൻ (33), അമ്മാവൻ (55).7 വയസ്സുകാരിയായ ബന്ധു,
അപ്പോസ്തോലിക് ചർച്ച് പാസ്റ്റർ അദ്ദേഹത്തിന്റെ സഹോദരൻ എന്നിവരെയാണ് കൊലപ്പെടുത്തിയത്.

പോലീസ് റിപ്പോർട്ടുകൾ പ്രകാരം, ആദ്യം സ്വന്തം വീട്ടിൽ വെച്ച് പിതാവിനെയും സഹോദരനെയും അമ്മാവനെയും പ്രതി വെടിവെച്ചു കൊന്നു. തുടർന്ന് സഹോദരന്റെ ട്രക്കുമായി മറ്റൊരു ബന്ധുവിന്റെ വീട്ടിലെത്തി ഏഴ് വയസ്സുകാരിയെ വധിച്ചു. അവിടെയുണ്ടായിരുന്ന മറ്റൊരു ചെറിയ കുട്ടിയെയും കൊല്ലാൻ ശ്രമിച്ചെങ്കിലും തോക്ക് പ്രവർത്തിക്കാത്തതിനാൽ ആ കുട്ടി രക്ഷപ്പെട്ടു. പിന്നീട് അടുത്തുള്ള പള്ളിയിലെത്തിയ പ്രതി, പാസ്റ്ററെയും സഹോദരനെയും വെടിവെച്ചു വീഴ്ത്തുകയായിരുന്നു.

സംഭവത്തിന് നാലര മണിക്കൂറിന് ശേഷം പോലീസ് ഏർപ്പെടുത്തിയ റോഡ് ഉപരോധത്തിനിടെയാണ് പ്രതി പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് റൈഫിളും ഹാൻഡ്‌ഗണും കണ്ടെടുത്തു. നിലവിൽ ക്ലേ കൗണ്ടി ജയിലിൽ കഴിയുന്ന പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി. പ്രതിക്ക് വധശിക്ഷ ഉറപ്പാക്കാൻ പ്രോസിക്യൂഷൻ നീക്കമാരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page