കണ്ണൂര്‍: ഭിന്നശേഷിക്കാരനായ 19 കാരനെ ലൈംഗിക പീഡനത്തിനു ഇരയാക്കിയതായി പരാതി. സംഭവത്തില്‍ എടക്കാട്, കുറുവതണല്‍ സ്‌നേഹവീട് കെയര്‍ടേക്കര്‍ ഗഫൂറിനെതിരെ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തു. 2025 ഡിസംബര്‍ 29ന് രാത്രി ഒന്‍പത് മണിയോടെ തണല്‍ സ്‌നേഹവീട്ടിലാണ് കേസിനാസ്പദമായ സംഭവം. കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.







