നിയമസഭാ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കേരളത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കേരളത്തിലേക്ക് എത്തുന്നു. ഫെബ്രുവരിയില്‍ സംഘം സംസ്ഥാനത്ത് എത്തിയേക്കും. തെരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിയോടെ നടത്താനാണ് സാധ്യതയെന്ന് കരുതുന്നു.

കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ മേയ് ഏഴിനുമുന്‍പ് തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ തിങ്കളാഴ്ച അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായി ചര്‍ച്ച നടത്തി.

കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളിലെ സിഇഒമാരാണ് ചര്‍ച്ചയ്‌ക്കെത്തിയത്. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത് എന്നാണ് അറിയുന്നത്. 2023ല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ മാനദണ്ഡമനുസരിച്ചുള്ള കേന്ദ്രസേനയെ അനുവദിക്കണമെന്ന് കേരളത്തിന്റെ സിഇഒ രത്തന്‍ യു. ഖേല്‍ക്കര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും, കമ്മീഷണര്‍മാരും അടുത്തമാസം കേരളത്തിലെത്തും. ഒറ്റഘട്ടമായായിരിക്കും തെരഞ്ഞെടുപ്പ്.

അര്‍ഹരായ മുഴുവന്‍ ആളുകളെയും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള അടിയന്തര നടപടികള്‍ ആരംഭിക്കുന്നതാണ്.
വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി മതിയായ സഹായക കേന്ദ്രങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ ഹിയറിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനും, അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും ജില്ലാ കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page