ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യുവതിക്കും ഭര്‍ത്താവിനും നേരെ വീടു കയറി അക്രമം

കണ്ണൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ മത്സരിച്ച യുവതിക്കും ഭര്‍ത്താവിനും നേരെ വീടുകയറി അക്രമം. 12 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുണ്ടല്ലൂര്‍, വളപ്പില്‍ കെ. റീജ (38), ഭര്‍ത്താവ് എന്‍ ഷൈജു (48) എന്നിവരാണ് അക്രമത്തിനു ഇരയായത്.
ഞായറാഴ്ച രാത്രി ഏഴര മണിയോടെ റീജയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭര്‍ത്താവിനെ അക്രമിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ പട്ടിക കഷ്ണം കൊണ്ട് റീജയെ അടിക്കുകയും വീടിന്റെ മുന്‍ വശത്തെ ജനല്‍ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ് പരാതി. സിപിഎം ശക്തി കേന്ദ്രമായ 13-ാം വാര്‍ഡില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റീജ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഈ വിരോധത്തിലാണ് അക്രമം നടത്തിയതെന്നു റീജ പരാതിപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page