മൈസൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് ബിയറുമായി വന്ന ലോറി കാറുമായി കൂട്ടിയിടിച്ചു; ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, അപകട സ്ഥലത്ത് പൊലീസ് കാവല്‍

കോഴിക്കോട്: കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വയനാട് സ്വദേശി കൃഷ്ണന്‍(30) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി ജംഗ്ഷനിലാണ് അപകടം നടന്നത്. മൈസൂരുവില്‍ നിന്ന് കോഴിക്കോട് ബിവറേജിലേക്ക് മദ്യവുമായി വന്ന ലോറി കാറുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ലോറിക്കിടയില്‍ കുടുങ്ങിയ കൃഷ്ണനെ വെള്ളിമാടുകുന്ന് നിന്നെത്തിയ ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചാണ് പുറത്തെടുത്തത്.
ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടരത്തെ തുടര്‍ന്ന് ബിയര്‍ കുപ്പികള്‍ പൊട്ടി റോഡില്‍ നിറഞ്ഞ ചില്ലുകള്‍ ഫയര്‍ഫോഴ്സ് നീക്കം ചെയ്തു. 700 കേഴ്സ് ബിയറാണ് ലോറിയിലുണ്ടായിരുന്നത്. പൊട്ടാത്ത മദ്യക്കുപ്പികള്‍ എണ്ണിത്തിട്ടപ്പെടുത്തി മഹ്സറില്‍ രേഖപ്പെടുത്തി എറണാകുളം ബിവറേജസിലേക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ബിയര്‍ ലോറി മറിഞ്ഞതറിഞ്ഞ് ആളുകള്‍ തടിച്ചുകൂടിയതിനാല്‍ സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page