വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം: ഒളിവില്‍ പോയ ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍

പാലക്കാട്: ആലത്തൂരില്‍ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടിയിലായി. പൊരുളിപ്പാടം സുരേഷ് ആണ് പൊലീസിന്റെ പിടിയിലായത്. പഴനിയില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാടൂരില്‍ പുറമ്പോക്കില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65 കാരിയെ സുരേഷ് കഴിഞ്ഞദിവസം ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പുലര്‍ച്ചെയാണ് മദ്യലഹരിയില്‍ ഇയാള്‍ വയോധികയുടെ താമസ സ്ഥലത്തെത്തിയത്. ഉറങ്ങുകയായിരുന്ന സ്ത്രീയ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ബഹളം വച്ചു. അതിക്രമത്തിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്ത് ഞെരിച്ച് കൊല്ലാനും പ്രതി ശ്രമിച്ചു. പരിസരവാസികള്‍ ഓടിക്കൂടുന്നത് കണ്ട പ്രതി രക്ഷപ്പെട്ടു. നാട്ടുകാര്‍ പരിക്കേറ്റ വയോധികയെ ആശുപത്രിയിലെത്തിച്ചു. 65 കാരിയുടെ പരാതിക്ക് പിന്നാലെ പിന്നാലെ സുരേഷ് ഒളിവില്‍ പോയി. സംഭവം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സുരേഷിനൊപ്പം പരസ്യ മദ്യപാനം നടത്തുകയും ഡിവൈഎഫ്‌ഐയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കൂടെയുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. അതിനിടെ സുരേഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന വിശദീകരണവുമായി ബിജെപി കാവശേരി പഞ്ചായത്ത് കമ്മിറ്റി വാര്‍ത്തകുറിപ്പ് ഇറക്കിയതിന് പിന്നാലെ പാര്‍ട്ടി ബന്ധം തെളിയിക്കുന്ന ഫോട്ടോകള്‍, പാര്‍ട്ടിഔദ്യോഗിക പേജില്‍ വന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത സുരേഷിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page