യുവ അഭിഭാഷക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. അഞ്ജിത ബി പിള്ളയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 23 വയസായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറര മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ അഞ്ജിതയെ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആലപ്പുഴ ജില്ലാ കോടതിയിലടക്കം അഭിഭാഷകയായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് , പോസ്റ്റ്‌മോർട്ടം പൂർത്തിയായാൽ മാത്രമേ മരണകാരണം കണ്ടെത്താൻ സാധിക്കൂവെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page