കുമ്പള: മൊഗ്രാല്‍ ടൗണ്‍ ഷാഫി ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ടും കര്‍ണാടക ഹുബ്ലിയില്‍ ദീര്‍ഘകാലം വ്യാപാരിയും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്ന മൊഗ്രാല്‍ മീലാദ് നഗര്‍ ഹുബ്ലി ഹൗസില്‍ മുഹമ്മദ്(75) അന്തരിച്ചു. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
പരേതയായ മറിയയാണ് ഭാര്യ. മക്കള്‍:നിയാസ്(ദുബായ്), ശരീഫ്( മൊഗ്രാല്‍). മരുമക്കള്‍: മുര്‍ഷീന(മൊഗ്രാല്‍പുത്തൂര്‍), ഫമീന (മാണിക്കോത്ത്).
സഹോദരങ്ങള്‍: ഇസ്മയില്‍, അബ്ദുല്‍ റഹ്‌മാന്‍ ഹുബ്ലി, നഫീസ, പരേതയായ മറിയമ്മ.
ഖബറടക്കം രാത്രി ഇശാ നമസ്‌കാരാനത്തിനു ശേഷം മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍. നിര്യാണത്തില്‍ മൊഗ്രാല്‍ ശാഫി ജുമാ മസ്ജിദ് കമ്മിറ്റി, മൊഗ്രാല്‍ ദേശീയ വേദി, മുസ്ലിം ലീഗ് മേഖല കമ്മിറ്റി, ഫ്രണ്ട്‌സ് ക്ലബ് മൊഗ്രാല്‍ അനുശോചിച്ചു.







