പുതുവര്‍ഷത്തലേന്ന് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 125 കോടി രൂപയുടെ മദ്യം, ഒന്നാംസ്ഥാനം ഈ ഔട്ട്‌ലറ്റിന്, ഏറ്റവും കുറവ് കഞ്ഞിക്കുഴി ഔട്ട്‌ലറ്റിന്

തിരുവനന്തപുരം: പുതുവര്‍ഷത്തിന്റെ തലേദിവസം മലയാളികള്‍ കുടിച്ചുതീര്‍ത്തത് 125 കോടി രൂപയുടെ മദ്യം. ബവ്‌റിജസ് കോര്‍പറേഷന് 16.93 കോടി രൂപയുടെ അധിക വില്‍പനയാണ് നടന്നത്. ഔട്ലെറ്റുകളിലും വെയര്‍ ഹൗസുകളിലുമായി ഡിസംബര്‍ 31ന് വിറ്റതിന്റെ കണക്കാണിത്. 2024 ഡിസംബര്‍ 31ന്റെ വില്പന 108.71 കോടിയായിരുന്നു. കടവന്ത്ര ഔട്ലെറ്റ് 1.17 കോടിയുടെ വില്‍പനയുമായി ഏക കോടിപതിയായി. രണ്ടാം സ്ഥാനത്തു പാലാരിവട്ടവും (95.09 ലക്ഷം), മൂന്നാം സ്ഥാനത്ത് എടപ്പാളുമാണ് (82.86 ലക്ഷം). 4.61 ലക്ഷം രൂപയുടെ കച്ചവടവുമായി തൊടുപുഴ കഞ്ഞിക്കുഴി ഔട്ട്‌ലറ്റ് ഏറ്റവും പിന്നിലായി. വിദേശമദ്യവും ബീയറും വൈനുമായി 2.70 ലക്ഷം കെയ്‌സാണ് ഈ പുതുവര്‍ഷത്തലേന്ന് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം 1.81 ലക്ഷമായിരുന്നു അത്.
ഈ സാമ്പത്തികവര്‍ഷം (202526)ഇതുവരെ ബവ്കോ 15717.88 കോടി മദ്യം വിറ്റ് തീര്‍ത്തു. കഴിഞ്ഞ ഓണക്കാലത്തെ മദ്യവില്പനയില്‍ റെക്കോഡ് നേട്ടമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page