എരുമേലി: 76 കുപ്പി മദ്യവുമായി ഹോട്ടലുടമ പിടിയില്‍. കറിക്കാട്ടൂര്‍ സ്വദേശി വി.എസ് ബിജുമോന്‍ ആണ് എക്‌സൈസിന്റെ പിടിയിലായത്. പുതുവര്‍ഷ ദിനത്തോട് അനുബന്ധിച്ച് ഇരട്ടി ലാഭത്തില്‍ വില്‍പന നടത്താന്‍ ഉദ്ദേശിച്ചാണ് തിരുവോണം ഹോട്ടലിന്റെ ഉടമയായ ബിജുമോന്‍ ‘വീട്ടില്‍ ഊണി’ന്റെ മറവില്‍ മദ്യം സൂക്ഷിച്ചത്. ബവ്‌കോയില്‍നിന്നും പലതവണയായി ക്യൂനിന്ന് മദ്യം വാങ്ങി വീട്ടില്‍ ശേഖരിച്ച് കൂടിയ വിലയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും സെയില്‍സ് വാഹനത്തിലെ ഡ്രൈവര്‍മാര്‍ക്കും വില്‍പന നടത്തുകയായിരുന്നു ഇയാള്‍. വീടിന്റെ മുകളിലത്തെ നിലയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഇവിടെ മിനിബാര്‍ നടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ എക്‌സൈസിന് പരാതി നല്‍കിയിരുന്നു. എരുമേലി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എച്ച് രാജീവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി.







