കാസര്‍കോട്: കാസര്‍കോട് പഴയ സ്റ്റാന്‍ഡിലെ താലൂക്ക് ഓഫീസിന് മുന്നിലുള്ള ലോട്ടറി സ്റ്റാളിനും സമീപത്തെ ഫോട്ടോ സ്റ്റാറ്റ് കടയ്ക്കും തീപിടിച്ചു. വ്യാഴാഴ്ച അര്‍ധ രാത്രി 12 ഓടെയാണ് സംഭവം. ലോട്ടറി സ്റ്റാളില്‍ തീപടരുന്നത് കണ്ട നാട്ടുകാര്‍ അന്ഗിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സേനയെത്തി തീയണച്ചെങ്കിലും ലോട്ടറി സ്റ്റാള്‍ പൂര്‍ണമായും കത്തിയിരുന്നു സമീപത്തെ ലയണ്‍സ് കമ്മ്യൂണിക്കേഷന്‍ എന്ന ഫോട്ടോസ്റ്റാറ്റ് കടയിലെ മെഷീനുകളും ടൈപ്പ് റൈറ്റിങ് മെഷിനും മറ്റ് ഉപകരണങ്ങളും കത്തിയിരുന്നു. കല്ലങ്കൈ സ്വദേശി ഡികെ പണ്ഡിറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. എങ്ങനെയാണ് കടയിലേക്ക് തീപടര്‍ന്നതെന്ന് വ്യക്തമല്ല. അജ്ഞാതര്‍ തീയിട്ടതായും പൊലീസ് സംശയിക്കുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി എം സതീശന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലില്‍ തൊട്ടടുത്ത കടകളിലേക്ക് തീ വ്യാപിക്കുന്നത് തടയാന്‍ കഴിഞ്ഞു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അമല്‍രാജ്, വൈശാഖ്, പാര്‍ത്ഥസാരഥി, രമേശ, അനുശ്രീ, ഹോം ഗാര്‍ഡ് രാകേഷ്, ശ്രീജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.








