പിപി ചെറിയാന്‍
ഹൂസ്റ്റൺ: 1940-നു ശേഷം ആദ്യമായി അമേരിക്കയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം നൂറിനു താഴെയായി കുറഞ്ഞു. ക്രമസമാധാന പാലന രംഗത്ത് രാജ്യം കൈവരിച്ച ചരിത്രപരമായ നേട്ടമാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇന്നലെ അവസാനിച്ച കഴിഞ്ഞ വർഷത്തിൽ അമേരിക്കയിൽ ആകെ കൊല്ലപ്പെട്ടത് 97 പൊലീസ് ഉദ്യോഗസ്ഥർ മാത്രമാനിന്നു ഔദ്യോഗിക കേന്ദ്രങ്ങൾ വെളിപ്പെടുത്തി.
രാജ്യവ്യാപകമായി കൊലപാതക നിരക്കിൽ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹൂസ്റ്റണിൽ മാത്രം കൊലപാതകങ്ങൾ 18% കുറഞ്ഞു.
ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റിന് 2025-ൽ ഒരു ഉദ്യോഗസ്ഥനെ മാത്രമാണ് നഷ്ടപ്പെട്ടത് . കുറച്ച് വർഷങ്ങളായി ഇവിടെ പോലീസുകാർ വെടിയേറ്റ് മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല.
2026-ൽപോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നത് പൂജ്യത്തിൽ എത്തിക്കുകയെന്നതാണ് പോലീസ് സേനയുടെ ലക്ഷ്യം. ഓരോ ഉദ്യോഗസ്ഥന്റെയും ജീവൻ വിലപ്പെട്ടതാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി അവർ നൽകുന്ന ത്യാഗം രാജ്യം എന്നും സ്മരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.







