മന്ത്രവാദി ഗുളികന്‍ ദേവസ്ഥാനത്തിനു സമീപം പന്തയം വച്ച് കോഴിക്കെട്ട്; 72,860 രൂപയുമായി മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം, കടമ്പാര്‍, ബജ്ജ ചൗക്കാര്‍ മന്ത്രവാദി ഗുളികന്‍ ദേവസ്ഥാനത്തിനു സമീപം പന്തയം വച്ച് കോഴിക്കെട്ട് നടത്തിയ മൂന്നു പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. 72,860 രൂപയും ഒരു കോഴിയും പിടിയില്‍. അംഗഡിമൊഗറിലെ ചന്ദ്രഹാസ റൈ (46), കടമ്പാറിലെ ബാലകൃഷ്ണ ഷെട്ടി(43), മജീര്‍പള്ള, സുങ്കതക്കട്ടയിലെ രോഹിത് റൈ (30) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ കെ.ആര്‍ ഉമേശനും സംഘവും അറസ്റ്റു ചെയ്തത്.
ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. ഗുളികന്‍ ദേവസ്ഥാനത്തിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ കോഴിക്കെട്ട് നടക്കുന്നതറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ട് സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ചിതറിയോടിയെങ്കിലും മൂന്നു പേരെ തടഞ്ഞു നിര്‍ത്തി അറസ്റ്റു ചെയ്യുകയായിരുന്നുവെന്നു പൊലീസ് അധികൃതര്‍ പറഞ്ഞു. ഇവരെ നോട്ടീസ് നല്‍കി വിട്ടയച്ചു.
പൊലീസ് സംഘത്തില്‍ എസ്‌ഐ വൈഷ്ണവ് രാമചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിതിന്‍, സനൂപ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page