ട്രെയിനില്‍ മദ്യലഹരിയില്‍ ടിടിഇയുമായി വാക്കേറ്റം; ഇടപെട്ട പൊലീസുകാരന് യാത്രക്കാരന്റെ കത്തികൊണ്ടുള്ള ആക്രമണത്തില്‍ പരിക്ക്

കോട്ടയം: മദ്യലഹരിയില്‍ ടിടിഇയുമായി വാക്കേറ്റം നടത്തുന്നതിനിടെ ഇടപെട്ട പൊലീസുകാരനെ കത്തികൊണ്ട് ആക്രമിച്ചു. തിരുവനന്തപുരം – മംഗലാപുരം മലബാര്‍ എക്‌സ്പ്രസില്‍ എസ്5 കോച്ചിലാണ് സംഭവം. കോട്ടയം – കൊല്ലം എറണാകുളം ഡ്യൂട്ടിക്ക് കയറിയ ചെങ്ങന്നൂര്‍ സ്വദേശിയായ സനല്‍കുമാര്‍ എന്ന പൊലീസുകാരനാണ് പരിക്കേറ്റത്. പ്രതി അനില്‍കുമാര്‍ പത്തനംതിട്ട സ്വദേശിയാണ്. സനല്‍കുമാറിന്റെ വയറിന് മുകളില്‍ ഇടതുഭാഗത്തായാണ് പരിക്ക്. ഡ്യൂട്ടി തുടര്‍ന്ന സനല്‍കുമാര്‍ എറണാകുളത്തെത്തി ചികിത്സ തേടുകയായിരുന്നു.

അമിതമായി മദ്യപിച്ച അനില്‍കുമാറും ടിടിഇയുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും അതില്‍ ഇടപെട്ടപ്പോള്‍ സനല്‍കുമാറിനെ കുത്തുകയുമായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ചിങ്ങവനം കഴിഞ്ഞപ്പോഴാണ് ആക്രമണം. പിന്നാലെ അനില്‍കുമാറിനെ കോട്ടയത്തുവച്ച് കസ്റ്റഡിയില്‍ എടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page