രണ്ടുമാസം മുമ്പ് ദുബായിലേക്ക് പോയ കളനാട് സ്വദേശി പനി ബാധിച്ച് മരിച്ചു

കാസര്‍കോട്: പനിബാധിച്ച് കാസര്‍കോട് സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു. കളനാട് പുളുന്തൊട്ടിയിലെ സിറാജുദ്ദീന്‍ (29) ആണ് മരിച്ചത്. വൈറല്‍ പനി തലച്ചോറിനെ ബാധിച്ചതിനെ തുടര്‍ന്നു രണ്ടുദിവസമായി ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. മത്രൂഷി സെന്ററില്‍ ആയിരുന്നു താമസം. ദുബായ് ഗ്ലോബല്‍ വില്ലേജിലെ ജീവനക്കാരനായിരുന്നു. രണ്ടുമാസം മുമ്പാണ് സിറാജ് നാട്ടില്‍ നിന്നും തിരിച്ചുപോയത്. ഒരു വര്‍ഷം മുമ്പാണ് വിവാഹം നടന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പുളിന്തൊട്ടിയിലെ ഷാദുലിയുടെയും നഫീസയുടെയും മകനാണ്. അര്‍ഷാനയാണ് ഭാര്യ. സഹോദരങ്ങള്‍: ഷംസുദ്ദീന്‍, സൈഫുദ്ദീന്‍, ശിഹാബ്, ശുഹൈബ്, ഷംസീന, നസീമ. സിറാജുദിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page