കാര്‍ ഇരപ്പിച്ച് ശബ്ദമുണ്ടാക്കിയതിന് കാസര്‍കോട് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

കൊച്ചി: കാര്‍ ഇരപ്പിച്ച് ശബ്ദമുണ്ടാക്കിയതിന് കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേരെ കൊച്ചി പൊലീസ് അറസ്റ്റുചെയ്തു. സൈലന്‍സറില്‍ മാറ്റം വരുത്തിയതിന് പൊലീസ് മൂന്ന് വാഹന ഉടമകള്‍ക്കും 10,000 രൂപ വീതം പിഴയും ഇട്ടു. സൈലന്‍സറില്‍ വരുത്തിയ മാറ്റങ്ങള്‍ നീക്കം ചെയ്യണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

ഇന്ന് പുലര്‍ച്ചെ കൊച്ചി ക്വീന്‍സ് വോക്വേയിലായിരുന്നു സംഭവം. ക്രിസ്മസ് ന്യൂ ഇയര്‍ പ്രമാണിച്ച് പട്രോളിങ് നടത്തുകയായിരുന്ന സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ സംഘമാണ് യുവാക്കളെ പിടികൂടിയത്. മൂന്നു കാറുകളിലും സൈലന്‍സറില്‍ മാറ്റം വരുത്തിയതായി സെന്‍ട്രല്‍ പൊലീസ് പറഞ്ഞു. അരൂര്‍ സ്വദേശികളാണ് പിടിയിലായ മറ്റുള്ളവര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page