കാസര്‍കോട്: വീടിനു പിറകു വശത്ത് തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്ന യുവതിയെ കെട്ടിപ്പിടിച്ച് മാനഭംഗപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ കേസെടുത്ത കുമ്പള പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കോയിപ്പാടി, പെര്‍വാഡിലെ ജിതേഷി (32) നെയാണ് കുമ്പള എസ്.ഐ.കെ.ശ്രീജേഷ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് കേസിനാസ് പദമായ സംഭവം. ഭര്‍തൃമതിയായ 34കാരി വീടിനു പിറകു വശത്തു തുണി അലക്കുകയായിരുന്നു. ഇതിനിടയില്‍ പിന്നില്‍ നിന്നും എത്തിയ ജിതേഷ് ലൈംഗിക ഉദ്ദേശത്തോടെ കെട്ടിപ്പിടിക്കുതയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. എതിര്‍ത്തപ്പോള്‍ മുന്നില്‍ നിന്നു വീണ്ടും കെട്ടിപ്പിടിച്ച് മാനഹാനി വരുത്തിയെന്നു കൂട്ടിച്ചേര്‍ത്തു. അറസ്റ്റിലായ ജിതേഷിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തതായി പൊലീസ് അറിയിച്ചു.







