കാസര്‍കോട്: നീലേശ്വരം നഗരസഭാ ചെയര്‍മാനായി സി പി എമ്മിലെ പി പി മുഹമ്മദ് റാഫിയെ തെരഞ്ഞെടുത്തു. യു ഡി എഫിലെ ഇ ഷജീര്‍ നേടിയ 13വോട്ടുകള്‍ക്കെതിരെ 21 വോട്ടുനേടിയാണ് മുഹമ്മദ് റാഫി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്.
കണിച്ചിറ വാര്‍ഡില്‍ നിന്നാണ് മുഹമ്മദ് റാഫി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്.
സി പി എം ജില്ലാ കമ്മിറ്റി അംഗമായ മുഹമ്മദ് റാഫി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കൂടിയാണ്.







