കുടുംബം പള്ളിയില്‍ പോയ സമയത്ത് കവര്‍ച്ച; വീട്ടില്‍ നിന്നു നഷ്ടപ്പെട്ടത് 60 പവന്‍ സ്വര്‍ണ്ണം

തിരുവനന്തപുരം: വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്ത് വീട്ടില്‍ നിന്നു 60 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. കാട്ടാക്കട, കൊറ്റംകുഴി, തൊഴുക്കല്‍ കോണത്തെ ഷൈന്‍ കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച. ക്രിസ്തുമസ് ആഘോഷത്തിനായി ഷൈനും കുടുംബവും പള്ളിയില്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. വീടിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആളായിരിക്കും കവര്‍ച്ചയ്ക്ക് പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. അന്വേഷണം തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അക്കൗണ്ടില്‍ എത്തിയതിനു പിന്നാലെ ലക്ഷങ്ങള്‍ പിന്‍വലിച്ചു; ബേഡകം പൊലീസ് പരിധിയിലെ മൂന്നു സഹകരണ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ‘ലീന്‍’ ആയി, സെക്രട്ടറിമാരുടെ പരാതിയില്‍ പൊലീസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Scroll to top

You cannot copy content of this page