കാസർകോട്: ബോവിക്കാനം അമ്മങ്കോട് സ്വദേശിയെ ബഹ്റൈനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പരേതനായ എ.ബി.കുഞ്ഞാമുവിന്റെയും ബീഫാത്തിമ ബാവിക്കരയുടെയും മകൻ എ ബി. ഇഖ്ബാൽ ( 46) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സുഹൃത്തുക്കൾ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്
സുഹൃത്തുക്കളും നാട്ടുകാരും. ഒന്നര മാസം മുമ്പാണ് ഹോട്ടലിലെ ജോലിക്കായി ബഹ്റൈനിലെത്തിയത്. രണ്ട് പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു. നേരത്തെ അബുദാബിയിലും ഖത്തറിലും ജോലി ചെയ്തിരുന്നു. ഭാര്യ: സുമയ്യ. മക്കൾ: അഹമ്മദ് ഫാരിസ്, ഫർഹാന, റഷീദ്, ഫായിസ്. സഹോദരങ്ങൾ: എ.ബി. കലാം( പ്രവാസി ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട്, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ), എബി.റിയാസ്, ഫൗസിയ, റസീന പരേതയായ റസീന.






