അംഗോള: ദക്ഷിണാഫ്രിക്കയില്‍ അജ്ഞാത സംഘത്തിന്റെ വെടിവയ്പ്പ്. ജോഹന്നാസ്ബര്‍ഗിലെ ബെക്കേഴ്‌സ്ഡാലിലായിലെ ഒരു മദ്യശാലയ്ക്ക് സമീപം നടന്ന വെടിയിവയ്പ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ മാസം ദക്ഷിണാഫ്രിക്കയില്‍ നടന്ന രണ്ടാമത്തെ വെടിവെപ്പാണിത്. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അജ്ഞാതരായ തോക്കുധാരികള്‍ പെട്ടന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയില്‍ അനിയന്ത്രിതമായുള്ള തോക്ക് ഉപയോഗം വര്‍ദ്ധിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന കൊലപാതകക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇടങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. നിയമവിരുദ്ധമായി തോക്കുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രാദേശിക സമയം ഒരു മണിക്കാണ് ആക്രമണം നടന്നത്. സംഭവത്തെ തുടര്‍ന്ന് അക്രമികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.







