ചെറുവത്തൂര്‍: പിലിക്കോട് ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം നാളെ മുതല്‍ 28 വരെ വിവിധ പരിപാടികളോടെ നടക്കും. നാളെ വൈകുന്നേരം 5 ന് ആചാര്യന്മാര്‍ക്കുള്ള വരവേല്‍പ്പ്. തുടര്‍ന്ന് ദീപാരാധന. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തരണനെല്ലൂര്‍ തെക്കിനേടത്ത് പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് ദീപ പ്രോജ്വലനം നടത്തുന്നതോട് കൂടി സപ്താഹ യജ്ഞത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് ഭാഗവത മാഹാത്മ്യ പ്രഭാഷണം നടക്കും. കോഴിക്കോട് കല്ലമ്പള്ളി നാരായണന്‍ നമ്പൂതിരി, കല്ലമ്പള്ളി ജയന്‍ നമ്പൂതിരി എന്നിവരാണ് യജ്ഞാചാര്യന്മാര്‍. 22 മുതല്‍ 28 വരെ തീയതികളില്‍ രാവിലെ ആറുമണി മുതല്‍ വൈകുന്നേരം 6 മണി വരെ ഭാഗവത പാരായണവും പ്രഭാഷണങ്ങളും നടക്കും. എല്ലാ ദിവസവും രാവിലെ വിഷ്ണു സഹസ്രനാമ പാരായണം, സമൂഹാര്‍ച്ചന, കീര്‍ത്തനം, ഭാഗവത പാരായണം, പ്രഭാഷണം എന്നിവ നടത്തും. 25 ന് ശ്രീകൃഷ്ണാവതാരവും 26 ന് രുഗ്മിണി സ്വയംവരവും പാരായണം ചെയ്യും. ഉച്ചക്ക് ക്ഷേത്രക്കുളത്തില്‍ മത്സ്യാവതാരമൂര്‍ത്തിക്ക് മീനൂട്ട് നടക്കും. തുടര്‍ന്ന് തിരുവാതിരക്കളി അരങ്ങേറും. 28 ന് ഉച്ചയ്ക്ക് മഹാ അന്നദാനത്തോടെ യജ്ഞ സമര്‍പ്പണം നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികളായ വി നാരായണന്‍, പി.വി കുഞ്ഞുകൃഷ്ണ മാരാര്‍, പി. ശ്രീകാന്ത്, രതീഷ് അമ്പങ്ങാട്, യു. പ്രകാശന്‍, ടി. കൃഷ്ണന്‍ പങ്കെടുത്തു.






