യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത, പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങര ചെറൂര്‍ മിനികാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് വീട്ടിലെ അടുക്കളയോട് ചേര്‍ന്നുള്ള ഷെഡ്ഡിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ചൊവ്വാഴ്ച ഖബറടക്കം നടത്തും. പത്തുവര്‍ഷം മുമ്പാണ് നിസാറുമായുള്ള വിവാഹം നടന്നത്. ഭര്‍തൃവീട്ടില്‍വച്ച് കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കളുമായി തര്‍ക്കം നടന്നിരുന്നു. ഇതിന് ശേഷമാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹതയാരോപിച്ചതിനെത്തുടര്‍ന്ന് വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
യുവാവിനെ ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത് ഹണി ട്രാപ്പ് സംഘം; ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിദ്യാനഗറിലേക്ക് മാറ്റി
Scroll to top

You cannot copy content of this page