എഴുത്തുകാരനും എം മുകുന്ദന്റെ ജ്യേഷ്ഠനുമായ എം രാഘവന്‍ അന്തരിച്ചു

മാഹി: പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം രാഘവന്‍ അന്തരിച്ചു. 95 വയസായിരുന്നു. എഴുത്തുകാരന്‍ എം മുകുന്ദന്റെ ജ്യേഷ്ഠനാണ്. ഫ്രഞ്ച് അധീന മയ്യഴിയില്‍ ഹോട്ടല്‍ ഉടമയായിരുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, പുതുച്ചേരി സര്‍ക്കാരിന്റെ മലയാളരത്‌നം ബഹുമതി എന്നിവ ലഭിച്ചിട്ടുണ്ട്.
മുംബൈയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സാംസ്‌കാരിക വിഭാഗത്തിലും ഡല്‍ഹിയിലെ എംബസിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1983-ല്‍ എംബസിയുടെ സാംസ്‌കാരികവിഭാഗം സെക്രട്ടറിയായി ജോലിയില്‍ നിന്ന് വിരമിച്ചു. നനവ്, വധു, സപ്തംബര്‍ അകലെയല്ല, ഇനിയുമെത്ര കാതം എന്നിവയാണ് ചെറുകഥാസമാഹാരങ്ങള്‍. നങ്കീസ്, അവന്‍, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങള്‍ എന്നിവയാണ് നോവലുകള്‍. കര്‍ക്കിടകം, ചതുരംഗം എന്നീ നാടകങ്ങളും എഴുതിയിട്ടുണ്ട്. ഹെലന്‍ സിക്ള്‍സ്യൂവിന്റെ ഫ്രഞ്ച് നാടകം ‘ദോറയുടെ കഥ’ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് മാഹി പൊതു ശ്മശാനത്തില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അജ്മാനില്‍ പുതുതായി ആരംഭിക്കുന്ന കഫ്ടീരിയ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം; നിക്ഷേപമായി വാങ്ങിയ ആറുലക്ഷം തട്ടി, വടക്കുമ്പാട്ടെ യുവതിയുടെ പരാതിയില്‍ ദമ്പതികള്‍ക്കെതിരെ കേസ്

You cannot copy content of this page