കൊല്ലം: ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ സഹോദരന്‍ ഷാജി ബേബി ജോണ്‍(65)അന്തരിച്ചു. ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാജ്യത്ത് അക്വാ കള്‍ച്ചര്‍ വ്യവസായത്തിന് വിപ്ലവകരമായ തുടക്കം കുറിച്ച വ്യക്തിയായിരുന്നു. ഈ രംഗത്ത് ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങളും ഷാജി ബേബി ജോണിനെ തേടി എത്തിയിരുന്നു.
ഭാര്യ റീത്ത, മക്കള്‍ ബേബി ജോണ്‍ ജൂനിയര്‍, പീറ്റര്‍ ജോണ്‍. ചൊവ്വാഴ്ച രാവിലെ മൃതദേഹം കൊല്ലത്ത് എത്തിക്കും. തുടര്‍ന്ന് കൊല്ലം ശങ്കേഴ്‌സ് ഹോസ്പിറ്റലിന് സമീപമുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് നീണ്ടകരയിലെ കുടുംബ വീടായ വയലില്‍ വീട്ടില്‍ എത്തിക്കും. മൂന്ന് മണിക്ക് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കും.







