കോഴിക്കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനു വന്‍ മുന്നേറ്റം. 2020ല്‍ സംസ്ഥാന വ്യാപകമായി 2131 തദ്ദേശ വാര്‍ഡുകളില്‍ വിജയിച്ചിരുന്ന മുസ്ലിം ലീഗിന് ഈ തിരഞ്ഞെടുപ്പില്‍ 2844 വാര്‍ഡുകള്‍ ലഭിച്ചു.
തദ്ദേശ സ്ഥാപനങ്ങളായ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ തുടങ്ങി മത്സരിച്ച എല്ലായിടത്തും മുസ്ലിം ലീഗിന്റെ സീറ്റുകള്‍ വര്‍ധിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ മാത്രം ലീഗിന് 1980 സീറ്റുകളില്‍ നേട്ടം കൊയ്യാന്‍ കഴിഞ്ഞു. നഗരസഭകളില്‍ 510 സീറ്റും കോര്‍പറേഷനുകളില്‍ 34 സീറ്റും ലഭിച്ചു. ബ്ലോക്ക് പഞ്ചായത്തുകളില്‍ ലീഗിന്റെ 269 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ജില്ലാ പഞ്ചായത്തുകളില്‍ മുസ്ലിം ലീഗിന് 51 സീറ്റുകള്‍ ലഭിച്ചു.







